The Malankara Sabha Tharaka is the monthly publication of the Malankara Mar Thoma Syrian Church. The publication is available in print and digital versions and is widely read by the subscribing members of the Mar Thoma Church from across the world. The magazine is subscription based and covers a wide range of relevant and contemporary themes, insightful theme-based studies, articles and news updates as well as Metropolitan's letter. Sabha Tharaka is a registered paper with the Registrar of Newspapers in India (RNI).
RECLAIMING MAR THOMA CHURCH’S PIONEERING VISION IN MISSION
As we approach the end of another worshipping year and prepare to enter a new one, it is an appropriate time to reflect on the long-heritage mission of the Malankara Mar Thoma Syrian Church. The following interconnected observations are an invitation for a collective reflection and constructive dialogue.
The Experience of God's Grace Made Perfect in Weakness: A Christian Vision of Differences.
“I thank God for giving me such a father, and for never once saying, ‘Dear child, we have so many difficulties and struggles. Do not become a priest; instead, go somewhere, get a job, and take care of us.”
RHODA: A DISTINCTIVE SIGN OF THE GOSPEL Acts 12:12–17
Rhoda becomes a sign of a transformed household. The household becomes a space of inclusion— not merely because of biological relationships or legally defined bonds, but because of a community formed through belonging, faith, care, and participation.
The Malankara Sabha Tharaka is the monthly publication of the Malankara For just INRs 200, get one year of the magazine, 12 editions delivered straight to your doorstep (for Malayalam edition) or read from your favourite device (for English & Malayalam editions). No matter where you are, whether at home or on the go with your selected device, read relevant theme-based articles and get the latest updates and news. There is something for every age group.
Subscribe And Enjoy Online Unlimited Access
കേൾക്കപ്പെടേണ്ട ശബ്ദങ്ങളും സഭയുടെ സൗഖ്യദായക ശുശ്രൂഷയും
ജോസഫ് വർഗ്ഗീസ്
ഇന്നത്തെ സമൂഹത്തിൽ മനുഷ്യൻ കൂടുതൽ ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. ഇടവക, സെൻ്റർ, ഭദ്രാസന തലങ്ങളിൽ പ്രാർത്ഥനായോഗങ്ങളും കുടുംബസംഗമങ്ങളും നടക്കുന്നുണ്ടെങ്കിലും വ്യക്തിപരമായ തുറന്നു പറച്ചിലുകൾക്ക് അവ വേദിയാകുന്നില്ല. നമ്മുടെ ഇടവകകളും കുടുംബങ്ങളും തൊഴിലിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്ക പരസ്പര കരുതലിന്റേയും തുറന്ന ആശയവിനിമയത്തിന്റേയും സുരക്ഷിത ഇടങ്ങളായി മാറേണ്ടതുണ്ട്. തുറന്ന ആശയ വിനിമയത്തിലൂടെ, ആഴത്തിലുള്ള കേൾവിയിലൂടെ രോഗാതുരമായ മനസ്സുകൾക്ക് സൗഖ്യം പകരാൻ സഭയ്ക്കും സമൂഹത്തിനും ഇടയാകട്ടെ.
മാറുന്ന ഭാഷയും മാറ്റമില്ലാത്ത വചനവും
അലൻ വർഗീസ് ഇട്ടിഐപ്പ്
കാലവും സംസ്കാരവും മനുഷ്യനും ഭാഷയും മാറുമ്പോഴും, ദൈവവചനം മാറ്റമില്ലാത്ത സത്യമായി നിലനിൽക്കുന്നു. 'യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ' (എബ്രാ യർ 13:8) എന്ന വചനം ഈ സത്യത്തിന്റെ ആഴം ഓർമ്മിപ്പിക്കുന്നു. ദൈവവചനം ഒരു പ്രത്യേക കാലഘട്ടത്തിനോ തലമുറയ്ക്കോ മാത്രമായി എഴുതപ്പെട്ടതല്ല; ഭൂതകാലത്തിലെ തലമുറകളോട് സംസാരിച്ച അതേ ദൈവവചനം ഇന്നത്തെ തലമുറയോടും ഭാവി തലമുറയോടും സംസാരിക്കുന്നു. വിശ്വാസം ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറ്റപ്പെടേണ്ടത് വെറും ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ആവർത്തനത്തിലൂടെയല്ല; ദൈവവചനത്തിൻ്റെ അടിസ്ഥാനത്തിൽ പരസ്പ്പരം കേൾക്കുകയും മനസ്സിലാക്കുകയും സ്നേഹിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നതിലൂടെയാണ്.
ബലഹീനതകളിൽ തികഞ്ഞുവരുന്ന ദൈവകൃപയുടെ അനുഭവം: വ്യത്യസ്തതകളിലെ ക്രിസ്തീയ ദർശനം
സാമുവേൽ എം. ബോബി
നാം വ്യത്യസ്തരാണ്; എന്നാൽ വ്യത്യസ്തരായതിനാൽ നാം അന്യരല്ല. നാം ബലഹീനരാണ്; എന്നാൽ ബലഹീനരായതിനാൽ നാം വില കുറഞ്ഞവരുമല്ല. നമ്മുടെ പരിമിതികൾ നമ്മെ ദൈവത്തിൽ നിന്ന് അകറ്റുന്ന മതിലുകളല്ല; പലപ്പോഴും ദൈവകൃപയെ അനുഭവിക്കാനും മറ്റൊരാളുടെ ജീവിതത്തിൽ കൃപയുടെ ഉപാധിയാകാനും തുറക്കുന്ന വാതിലുകളാണ് അവ.
ഡിജിറ്റൽ കാലത്തെ കുടുംബങ്ങളും ദൈവരാജ്യ മൂല്യങ്ങളും
റവ. ആൻസൻ തോമസ്
ദൈവരാജ്യ ദൗത്യത്തിൽ (Mission of God) കുടുംബം എന്ന സ്ഥാപനത്തിന് നിർണ്ണായക പങ്കുണ്ട്. ദൈവശാസ്ത്രപരമായി കുടുംബം എന്നത് വെറും ജൈവ ബന്ധം മാത്രമല്ല. മറിച്ച് 'വിശ്വാസത്തിന്റെ കുടുംബം' (Households of Faith) ആണ്. ഇതിൽ വിവാഹിതരും, 'ഏകരും', ബഹുതലമുറകളും ഉൾപ്പെടുന്നു. ദൈവരാജ്യത്തിന്റെ ഭാവി 'കുടുംബങ്ങളുടെ ആരോഗ്യത്തെ' ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് കുടുംബം ദൈവരാജ്യ മൂല്യങ്ങളുടെ ഭൂമിക മാത്രമല്ല, അവയെ സമൂഹത്തിലേക്ക് പകരുന്ന ദീപശിഖ കൂടിയാണ്.
രോദ: സുവിശേഷത്തിന്റെ സവിശേഷ അടയാളം
ഡോ. സോണിയ ജോർജ്ജ്
സ്ത്രീകളുടെയും പ്രാന്തവല്ക്കരികപ്പെടുന്നവരുടെയും പങ്കാളിത്തത്തെക്കുറിച്ചും പ്രാതിനിധ്യത്തെക്കുറിച്ചും ഇന്നും മനുഷ്യസഹജമായ അവ്യക്തതകളും കോയ്മകളും നിലനില്ക്കുമ്പോൾ ക്രിസ്ത്രീയ ദൗത്യത്തിൻ്റെ വ്യക്തതയോടെ ഉൾക്കൊളളലിന്റെ, സമത്വത്തിൻ്റെ ശബ്ദവും അടയാളവുമാവാൻ സഭയ്ക്കു സാധിക്കട്ടെ. രോദ, നമ്മുടെ ക്രൈസ്തവ സാക്ഷ്യത്തിന്റെ, നമ്മുടെ ചരിത്ര ബോധ്യത്തിൻ്റെ നമ്മുടെ ഉൾക്കൊളളലിന്റെ അടയാളമായി മാറട്ടെ