The Malankara Sabha Tharaka is the monthly publication of the Malankara Mar Thoma Syrian Church. The publication is available in print and digital versions and is widely read by the subscribing members of the Mar Thoma Church from across the world. The magazine is subscription based and covers a wide range of relevant and contemporary themes, insightful theme-based studies, articles and news updates as well as Metropolitan's letter. Sabha Tharaka is a registered paper with the Registrar of Newspapers in India (RNI).
PRATHIDINA VEDHA PADANA SAHAI FORTY YEARS OF UNINTERRUPTED SCRIPTURAL WISDOM
The late Thomas Mar Athanasius Suffragan Metropolitan was a visionary leader who deeply believed that both clergy and laity should grow in theological understanding and
spiritual awareness. It was with this aspiration that he initiated the St. Augustine Study Centre, an institution that reflected his commitment to fostering intellectual and spiritual enlightenment.
MR. P.C. GEORGE MUNDAKAPPADAM A TRUE SERVANT OF GOD
“Lord if you give me children, I will bring them up well and give them back to you.” This was the prayer of a young lady, and the Lord answered her prayer by giving her good children. P.C. George was the eldest of them all. Born into a very ordinary family, George became a great person because of his noble deeds.
Christ Prospect in Christmas: Infancy Narratives in the Gospels and its Christological Implications
The Infancy narratives found in the Gospels of Matthew and Luke serve as a prologue for these Gospels. The birth narratives of Jesus depicted in both Gospels is a mix of miraculous overturns and events.
CHRISTMAS ON THE STREETS: RECLAIMING THE TRUE SPIRIT OF ADVENT
We may believe that times have changed, but in reality, we are still in the period when Rachel weeps over her children and when Ramah’s cries were heard. The so-called “holy land” has turned into yet another cemetery for over 43,000 people.
The Malankara Sabha Tharaka is the monthly publication of the Malankara For just INRs 200, get one year of the magazine, 12 editions delivered straight to your doorstep (for Malayalam edition) or read from your favourite device (for English & Malayalam editions). No matter where you are, whether at home or on the go with your selected device, read relevant theme-based articles and get the latest updates and news. There is something for every age group.
Subscribe And Enjoy Online Unlimited Access
റവ. പ്രിൻസ് കോര: കരുതലായ് കാവലായ് പെയ്തിറങ്ങിയ പതിത കാരുണികനായ ഇടയവെളിച്ചം
ഷാജി ജോർജ്
കണ്ണുകളിൽ സുവിശേഷ തീക്ഷ്ണ്തയുടെ കത്തിജ്വലിക്കുന്ന കനലുകളുമായും ഹൃദയ ത്തിൽ ക്രിസ്തു എന്ന നിത്യരക്ഷയുടെ വസന്ത ത്തിന്റെ തുയിലുണർത്തുന്ന പാട്ടുമായും ജീവിച്ച ഫ്രാൻസീസ് ഓഫ് അസീസിയെക്കുറിച്ച് ചരിത്രം രേഖപ്പെടുത്തുന്ന ഒരു സാക്ഷ്യമുണ്ട് - ഇതാ, ഒരു മനു ഷ്യൻ- ലോകത്തിൻ്റെ പ്രലോഭനങ്ങൾ അദ്ദേഹത്തെ അലട്ടുന്നില്ല; ഭൗതിക പ്രതാപങ്ങളുടെയോ സ്ഥാന മാനങ്ങളുടെയോ അഭിനിവേശങ്ങൾ അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നില്ല. എന്നാൽ ആ മനുഷ്യൻ ലാളിത്യ ത്തിന്റെ അടയാളമായി ജനങ്ങൾക്കിടയിലൂടെ നടന്നു നീങ്ങുമ്പോൾ വിശുദ്ധിയുടെ പരിമളം ചുറ്റുപാടു കളിലേക്ക് പരന്നൊഴുകിയിരുന്നു. ഈ സാക്ഷ്യം ഈ കാലഘട്ടത്തിൽ സ്വന്തം ജീവിതത്തിലൂടെയും ശുശ്രൂ ഷകളിലൂടെയും സാർത്ഥകമാക്കിയാണ് മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക, മലങ്കര മാർ ത്തോമ്മാ സുറിയാനി സഭയ്ക്ക് സമ്മാനിച്ച റവ. പ്രിൻസ് കോര അച്ചൻ, അൻപതു സംവത്സരങ്ങൾ മാത്രം ഈ ഭൂമിയിൽ ജീവിച്ച്, ഇരുപത്തിയൊന്നു സംവത്സരങ്ങൾ മാത്രം പട്ടത്വശുശ്രൂഷകൾ നിർവ്വഹിച്ച് 2024 ഡിസംബർ 1 ന് താൻ പ്രിയംവെച്ച കർത്താവിന്റെ സന്നിധിയിലേക്ക് വിളിച്ചു ചേർക്കപ്പെട്ടത്
എപ്പിസ്കോപ്പൽ സിനഡ് പ്രതിനിധി സംഘത്തിന്റെ വത്തിക്കാൻ സന്ദർശനം മാർത്തോമ്മാ - കത്തോലിക്കാ കൂട്ടായ്മയുടെ പുതുഭാവം
ഡോ. ജോസഫ് മാർ ബർന്നബാസ്
കത്തോലിക്കാ സഭയുമായി സമീപ ഭാവിയിൽ ഉണ്ടാ യിട്ടുള്ള പ്രധാനപ്പെട്ട ഒരു കൂട്ടായ്മ രണ്ടാം വത്തി ക്കാൻ കൗൺസിലിലെ സഭയുടെ പങ്കാളിത്തമാണ്. ഭാഗ്യസ്മരണീയനായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ സഭയെ പ്രതിനിധീകരിച്ച് രണ്ടാം വത്തിക്കാനിൽ ഒരു നിരീക്ഷകനായി പങ്കെടുത്തു. നൂറ്റാണ്ടുകൾക്ക് ശേഷം സഭയ്ക്ക് ഔദ്യോഗികമായി കത്തോലിക്കാ സഭ യുടെ ഒരു ക്ഷണം രണ്ടാം വത്തിക്കാൻ കൗൺസിൽ പങ്കാളിത്തത്തിനാണ് ലഭിക്കുന്നത്. സഭ അത് സ്വീകരിക്കുകയും സഭയുടെ പ്രതിനിധിയെ നിയോഗി ക്കുകയും ചെയ്തു കൊണ്ട് ലഭിച്ച ക്ഷണത്തെ ആദരിച്ചു.
പുതുവർഷത്തിൽ പുതുലോകമൊരുക്കാം
റോഷൻ ബാബു
യഥാർത്ഥ സമാധാനത്തിൻ്റെ ഉറവ ക്രിസ്തുവിൽ നിന്നു മാത്രമാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു. യോഹ ന്നാന്റെ സുവിശേഷം 14:27, യേശു അരുളിച്ചെയ്യുന്നു: “സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചു പോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു. ലോകം തരുന്നതു പോലെയല്ല ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്”. ഈ സമാധാനം മനുഷ്യന്റെ ധാരണയെ മറികടക്കുന്നു. ഇത് വെടിനിർത്തലിന്റെയോ ഉടമ്പടി കളുടെയോ താൽക്കാലിക സമാധാനമല്ല, മറിച്ച് ദൈവത്തെ അറിയുന്നതിലൂടെയും അവനുമായി അനുരഞ്ജനത്തിലാകുന്നതിലൂടെയും ലഭിക്കുന്ന ശാശ്വതമായ സമാധാനമാണ്. വ്യക്തികളും രാജ്യ ങ്ങളും തമ്മിലുള്ള ശത്രുതയുടെ മതിലുകൾ തകർ ക്കാൻ കഴിയുന്ന സമാധാനമാണിത്. ഈ സമാധാനം യേശുവിൽ ആശ്രയിക്കുന്ന എല്ലാവർക്കും ലഭ്യ മാണ്. സമാധാനത്തിന്റെ, സുവിശേഷത്തിന്റെ വ്യാപന ത്തിലൂടെയാണ് ലോകത്തെ സ്വാധീനിക്കാൻ നാം വിളിക്കപ്പെടുന്നത്.
നവവത്സരം: സമാധാന പുനർനിർമ്മിതിയുടെ വർഷം
റവ. പി.ജെ. വർഗ്ഗീസ്
സമാധാന പഠനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന യാളാണ് നോർവീജിയൻ സാമൂഹ്യശാസ്ത്ര ജ്ഞനായ ജോഹാൻ ഗാൾടൂണ്ട്. സമാധാനത്തെ പല നിലയിൽ വിശകലനം ചെയ്യുന്ന ഗാൾടൂങിൻ്റെ Positive Peace എന്ന ആശയം സമാധാന പുനർനിർമ്മിതിയ്ക്ക് ഏറെ ഉപയുക്തമാണ്. ലോകം നേരിടുന്ന സമാധാന ത്തകർച്ചയുടെ സാഹചര്യങ്ങൾക്ക് സൈനിക- രാഷ്ട്രീയ, സാമൂഹ്യ-സാമ്പത്തിക, പാരിസ്ഥിതിക- വികസന മാനങ്ങളുണ്ടെന്നാണ് നാം കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ഫലകരമായ ഏതൊരു സമാ ധാന പുനർനിർമ്മിതി പ്രക്രിയയും മുകളിൽ പറഞ്ഞ എല്ലാ ഘടകങ്ങളെയും ഉൾക്കൊണ്ടും ഏകീകരിച്ചും എത്തിച്ചേരുന്ന ജീവന്റെ സംരക്ഷണത്തിലും പരി പോഷണത്തിലും കൂടെ മാത്രമേ സാദ്ധ്യമാകയുള്ളൂ. അതിന് പ്രാദേശിക, ദേശീയ, അന്തർദ്ദേശീയമാനങ്ങ ളുണ്ട്. സ്ഥൂല-സൂക്ഷ്മ (Macro-Micro levels) തലങ്ങ ളുണ്ട്. ഭൗതിക ഭൗതികേതര അർത്ഥങ്ങളുണ്ട്. ആ തിരി ച്ചറിവും പുത്തൻ സമർപ്പണവും പുതുവർഷത്തെ സമാ ധാന പുനർനിർമ്മിതിയിൽ പ്രതിഫലിക്കട്ടെ.
ഷാലോം: ദൈവീക സമഗ്രത പഴയനിയമ കാഴ്ചപ്പാടിൽ
റവ. റെൻസി തോമസ് ജോർജ്ജ്
ഇരുപതാം നൂറ്റാണ്ടു സാക്ഷ്യം വഹിച്ച രക്തച്ചൊരി ച്ചിലിന്റെയും കലാപങ്ങളുടെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. സമാധാന ത്തിനുള്ള നൊബേൽ സമ്മാനം ഏർപ്പെടുത്തിയ നൂറ്റാണ്ടായിരുന്നു (1901) എന്ന് നാം ഓർക്കണം. അതിന്റെ അലയൊലികൾ ഇന്നും പ്രതിധ്വനിക്കുന്നു. ഗാസയിലെയും ഉക്രൈനിലേയും സിറിയയിലെയും മറ്റു പല ഇടങ്ങളിലെയും യുദ്ധത്തിന്റെ ഭീകര യാഥാർത്ഥ്യങ്ങളുടെ മദ്ധ്യേ ഷാലോം എന്ന വേദ പുസ്തക ദർശനത്തിന്റെ സാംഗത്യം എന്താണ്? ലോക മെമ്പാടും വലതുപക്ഷ തീവ്ര ദേശീയതയും ഭൂരി പക്ഷ ഭീകരതയും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഷാലോം നൽകുന്ന ബദൽ ദർശനങ്ങൾക്കായി നമുക്ക് ജീവിക്കാം.